Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plywood Factories

Kottayam

മേ​ലുകാ​വി​ന് ഭീ​ഷ​ണി​യാ​യി പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക​ൾ

മേ​ലു​കാ​വ്: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ന്യ​ജീ​വി അ​ക്ര​മ​ണ​വും മൂ​ലം പൊ​റു​തി മു​ട്ടി​യി​രി​ക്കു​ന്ന മ​ല​യോ​ര ജ​ന​ത​യ്ക്ക് ഭീ​ഷ​ണി​യാ​യി പ്ലൈ​വു​ഡ് ഫാ​ക്ട​റി​യും. പാ​രി​സ്ഥി​ക പ്ര​ശ്‌​ന​ങ്ങ​ളും വാ​യു, ജ​ല, പ​രി​സ​ര മ​ലി​നീ​ക​ര​ണ​വും മൂ​ലം എ​റ​ണാ​കു​ളം വെ​ങ്ങോ​ല​യി​ലെ ഹൈ​ക്കോ​ട​തി 2016-ൽ ​പൂ​ട്ടി​ച്ച പ്ലൈ​വു​ഡ് ഫാ​ക്ട​റി​യാ​ണ് മേ​ലു​കാ​വി​ലേ​ക്ക് താ​വ​ളം മാ​റ്റാ​നൊ​രു​ങ്ങു​ന്ന​ത്. മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പ​യ​സ് മൗ​ണ്ടി​നു സ​മീ​പം കി​ഴ​ക്ക​ന്‍​മ​റ്റ​ത്ത് ആ​റേ​ക്ക​ര്‍ ഭൂ​മി ക​മ്പ​നി ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഫു​ഡ് ഫാ​ക്ട​റി എ​ന്ന പേ​രി​ലാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഇ​തി​ന് അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്തു. ഈ ​അ​നു​മ​തി​യു​ടെ മ​റ​വി​ല്‍ മൂ​ന്നു ഫാ​ക്ട​റി​ക​ള്‍ കൂ​ടി തു​ട​ങ്ങാ​നു​ള്ള നീ​ക്കം പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ന​ധി​കൃ​ത ഫാ​ക്ട​റി​ക്കെ​തി​രെ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.

പേ​രു​മാ​റ്റി​യു​ള്ള ത​ട്ടി​പ്പ്

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി മ​റ​ച്ചു​വ​ച്ച് കെ-​സി​ഫ്റ്റ് വ​ഴി റോ​യ​ല്‍ ഗ്രീ​ന്‍ എ​ന്ന മ​റ്റൊ​രു പേ​രി​ല്‍ ഇ​വ​ര്‍ പു​തി​യ അ​നു​മ​തി ത​ര​പ്പെ​ടു​ത്തി. ഒ​രൊ​റ്റ വ​ന്‍​കി​ട വ്യ​വ​സാ​യ​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ല്‍ പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ ഏ​റ്റ​വും ക​ര്‍​ശ​ന​മാ​യ റെ​ഡ് കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്ന​തി​നാ​ല്‍ ഇ​ത് ഒ​ഴി​വാ​ക്കി ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ എ​ന്ന വ്യാ​ജേ​ന വ്യ​ത്യ​സ്ത പേ​രു​ക​ളി​ല്‍ പ​ല ഫാ​ക്ട​റി​ക​ളാ​ക്കി മാ​റ്റി ഓ​റ​ഞ്ച് കാ​റ്റ​ഗ​റി സു​ര​ക്ഷ നേ​ടാ​നാ​ണ് ഉ​ട​മ​ക​ളു​ടെ ത​ന്ത്രം.

വ​ല്ല​രി​തോ​ട് മ​ണ്ണി​ട്ട് നി​ക​ത്തി നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി

പ്ര​ദേ​ശ​വാ​സി​ക​ൾ ഈ​രാ​റ്റു​പേ​ട്ട കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ന​യി​ല്‍ അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​ന്‍ ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ല​യോ​ര​ത്തെ പ്ര​ധാ​ന തോ​ടാ​യ വ​ല്ല​രി​തോ​ടി​ന്‍റെ 100 മീ​റ്റ​റോ​ളം ഭാ​ഗം മ​ണ്ണി​ട്ട് നി​ക​ത്തി റോ​ഡ് നി​ര​പ്പി​ലാ​ക്കി.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് പ്ലൈ​വു​ഡ് ഫാ​ക്ട​റി തു​ട​ങ്ങാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല. നൂ​റു​ക​ണ​ക്കി​നു കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ള്ള മീ​ന​ച്ചി​ലാ​ര്‍ മ​ലി​ന​പ്പെ​ട്ടാ​ല്‍ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കും.

ജെ​റ്റോ ജോ​സ്, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തം​ഗം

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഫാ​ക്ട​റി തു​ട​ങ്ങാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്. ഫാ​ക്ട​റി​ക്കു സ​മീ​പ​മു​ള്ള വ​ല​രി​തോ​ട് മ​ണ്ണി​ട്ട് നി​ക​ത്തി മ​ണ്ണി​ന​ടി​യി​ല്‍ മാ​ന്‍​ഹോ​ള്‍ സ്ഥാ​പി​ച്ച് വെ​ട്ടി​ക്കൊ​മ്പ​ന്‍ തോ​ട്ടി​ലൂ​ടെ മ​ലി​ന​ജ​ലം മീ​ന​ച്ചി​ലാ​റ്റി​ല്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഫാ​ക്ട​റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യാ​ല്‍ മേ​ലു​കാ​വ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും മ​ലി​ന​മാ​കും.

അ​ന്‍​ഡ്രൂ​സ് ഏ​ബ്രാ​ഹം, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തം​ഗം

വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു മാ​റ്റി സ്ഥാ​പി​ക്ക​പ്പെ​ട്ട പ്ലൈ​വു​ഡ് ഫ​ക്ട​റി മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പ​യ​സ് മൗ​ണ്ട് കി​ഴ​ക്ക​ന്‍​മ​റ്റ​ത്ത് എ​ത്തി​യ​ത് ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ്. ഫ​ക്ട​റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചാ​ല്‍ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കും. പ​ഞ്ചാ​യ​ത്ത് അം​ഗ​മെ​ന്ന നി​ല​യി​ല്‍ ജ​ന​ങ്ങ​ളോ​ടെ​പ്പം നി​ന്ന് ഫാ​ക്ട​റി തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കും

എം.​എ​സ്. സു​നി​ല്‍, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തം​ഗം

Latest News

Corehub Up